Saturday, September 15, 2007

കള്ളന്‍ !

ഗര്‍ഭ്ഭ പാത്രത്തില്‍ കൈ കാലിട്ടിടിക്കുമ്പോള്‍ അമ്മ മന്ത്രിച്ചു,
കുഞ്ഞു കള്ളാ നോവുന്നടാ!
തലോട്ടമ്മ കയ്യില്‍ വാങ്ങിയപ്പോള്‍ പറഞ്ഞു,
ഒരു കള്ള ലക്ഷണമെന്ന്!
അമ്മിഞ്ഞ പാല്‍ നുണയുമ്പോള്‍ അമ്മ പതുക്കെ ചൊല്ലി,
കള്ളന്‍; അച്ഛന്റെ സ്വഭാവം തന്നെ!
കുഞ്ഞിക്കണ്ണനായി ഓടി നടക്കുമ്പോള്‍ കേട്ടു,
വെണ്ണക്കള്ളനെന്ന്!
പാഠശാലയില്‍, കൂട്ടുകാരിയുടെ മയില്‍പ്പീലിയെടുത്തപ്പോള്‍
കേട്ടു കള്ളെനെന്ന വിളി!
കൗമാരത്തില്‍ അവള്‍ മൊഴിഞ്ഞു,
കള്ളന്റെ കൊച്ചു നോട്ടം കണ്ടില്ലേ!
അന്നവള്‍ നമ്രമുഖിയായി പറഞ്ഞു,
കള്ളന്‍, എന്റെ ഹൃദയവും കവര്‍ന്നല്ലോ!
പുസ്തക ശാലയില്‍ ചെല്ലാതിരുന്നപ്പോള്‍ ‍പരിഭവം കേട്ടു,
കള്ളന്‍; പറ്റിച്ചു.
രാത്രിയില്‍, ചെമ്പകചോട്ടിലിരുന്നു സല്ലപിക്കുമ്പോള്‍
അവള്‍ കാതരയായി മൊഴിഞ്ഞു, കള്ളന്റെയൊരു ആര്‍ത്തി!
മേടിച്ച കാശു തിരിച്ചു കൊടുക്കാത്തപ്പോഴും കേട്ടു
കള്ളന്‍, പറ്റിച്ചു നടക്കുന്നു.
വയറിന്റെ കാളല്‍ മാറ്റാനൊരപ്പമെടുത്തപ്പോഴും,
നാട്ടുകാര്‍ വിളിച്ചു, കള്ളെനെന്ന്!
കല്യാണ നാളുകളില്‍ നല്ല പാതി സ്നേഹത്തോടെ കൈത്തണ്ടയില്‍
നുള്ളിക്കൊണ്ടു പറഞ്ഞു, കള്ളന്‍, ഇന്നലെ രാത്രിയില്‍..!
അന്നും മുത്തശ്ശി ചൊല്ലീ,
കള്ളന്‍, ഇന്നും പറ്റിച്ചു കുഴമ്പുകൊണ്ടുവരാതെ.
മരിച്ചുകിടക്കുന്നതു കണ്ടപ്പോഴും അവള്‍ വിലപിച്ചു,
കള്ളന്‍ പറ്റിക്കാനായി കിടക്കുന്നു!

13 comments:

ചേട്ടായി said...

ഗര്‍ഭ്ഭ പാത്രത്തില്‍ കൈ കാലിട്ടിടിക്കുമ്പോള്‍ അമ്മ മന്ത്രിച്ചു,
കുഞ്ഞു കള്ളാ നോവുന്നടാ!

സഹയാത്രികന്‍ said...

കള്ളാ.... കൊച്ചുകള്ളാ....!

ചേട്ടായി... ശ്ശി ബോധിച്ചിരിക്കണൂ....

:)

ചേട്ടായി said...

സഹയാത്രികാ, ബോധിച്ചിരിക്കുന്നു എന്നതില്‍ നമുക്ക് സന്തോഷമുണ്ടെട്ടൊ..

അലിഫ് /alif said...

ഈ കള്ളനെയും പിന്നെ ഈ കള്ളനെയും ചേര്‍ത്ത് വെച്ച് വായിക്കുമ്പോളൊരു സുഖം..!!

ബാജി ഓടംവേലി said...

ഈ കവിത മുന്‍പ് വായിച്ചിട്ടുണ്ട്
കൂടാതെ യുവജനോത്സവങ്ങളില്‍ മിക്കപ്പോഴും ഈ കവിതയുടെ ആവിഷ്ക്കാരത്തിനാണ് മോണോ ആക്‌ടില്‍ സമ്മാനം കിട്ടിക.

ബാജി ഓടംവേലി said...

ഈ കവിത മുന്‍പ് വായിച്ചിട്ടുണ്ട്
കൂടാതെ യുവജനോത്സവങ്ങളില്‍ മിക്കപ്പോഴും ഈ കവിതയുടെ ആവിഷ്ക്കാരത്തിനാണ് മോണോ ആക്‌ടില്‍ സമ്മാനം കിട്ടുക.

പി.സി. പ്രദീപ്‌ said...

കള്ളാ.... കള്ളാ..... കൊച്ചുകള്ളാ....:):)

ചേട്ടായി said...

അലിഫ്, ബാജി ഓടംവേലി,പ്രദീപ്.... അഭിപ്രായത്തിനു നന്ദി..

മഴതുള്ളികിലുക്കം said...

ചേട്ടായി...
കൊള്ളാമല്ലേ ഈ കള്ളന്‍ കളി...രസകരമായിരിക്കുന്നു
അഭിനന്ദനങ്ങള്‍

ചെറുപ്പത്തില്‍ കടുക്ക്‌ പാത്രത്തില്‍ നിന്നും
അന്‍പത്‌ പൈസ കൈക്കലാക്കിയപോല്‍
പുറകില്‍ നിന്നമ്മ വിളിച്ചു എടാ കള്ളാ
അച്ഛന്റെ ഷര്‍ട്ടിന്‍ പോക്കറ്റില്‍ നിന്നഞ്ച്‌ രൂപ നോട്ടെടുത്തപ്പോല്‍
പെങ്ങള്‍ വിളിച്ചു കള്ളാ....
അവസാനം അയലത്തെ വിമിഷക്ക്‌ ഒരു മുത്തം കൊടുത്തപ്പോല്‍
അപ്പൂപ്പന്‍ വിളിച്ചു എടാ കള്ളാ...
അങ്ങിനെ കള്ളന്‍ വിളികള്‍ ഒത്തിരി കേട്ടെങ്ങിങ്കിലും
ആയില്ല ഞാനൊരു കള്ളന്‍...

നന്‍മകള്‍ നേരുന്നു

ഹരിശ്രീ said...

മരിച്ചുകിടക്കുന്നതു കണ്ടപ്പോഴും അവള്‍ വിലപിച്ചു,
കള്ളന്‍ പറ്റിക്കാനായി കിടക്കുന്നു!

ചേട്ടായീ,

വളരെ അര്‍ത്ഥവത്തായ വരികള്‍...ഇനിയും നല്ലവരികള്‍ പോരട്ടെ...

Pongummoodan said...

ചേട്ടായീ... നന്നായിട്ടുണ്ട്‌....
:)

ഗീത said...

നല്ല ‘കള്ള‘ക്കവിത .

ജീവിതത്തില്‍ പലേ സന്ദര്‍ഭങ്ങളിലും ഇങ്ങനെ കള്ളനായാലേ പറ്റൂ.....

Rejeesh Sanathanan said...

കൊച്ചു കള്ളന്‍..:)

ചേട്ടായി.നന്നായിരിക്കുന്നു