Thursday, September 13, 2007

കുറ്റം..കവിത

ബാല്യമനസ്സോടെ കൗമാരക്കാരി
കളിച്ചും ചിരിച്ചും,
പൂക്കളറത്തും പാറി നടന്നപ്പോള്‍
ഉള്ളില്‍ കാമാഗ്നിയായി നോക്കി
മന്ദഹസിച്ചു പകല്‍ മാന്യന്മാര്‍
കൊത്തിവലിക്കുന്ന കണ്ണുകളും
വാക്കുകളും കേട്ടു
പാവമാം അമ്മക്കു പേടിയും
ആധിയും കൂടിക്കൂടി വന്നല്ലൊ

സുരക്ഷക്കു ശക്തമായ വാതിലുകളില്ലല്ലോ
വെട്ടരിവാള്‍ തലയണയടിയില്‍ ഒളുപ്പിച്ച്‌,
ദിനങ്ങള്‍ നീങ്ങവെ

അന്നൊരു കര്‍ക്കിടക രാത്രി മഴയില്‍,
ഇരട്ടത്തലയന്മാരും,കബന്ധങ്ങള്‍,
മുഖമില്ലാത്തവരും താണ്ടവമാടിയപ്പോള്‍
വെട്ടരിവാളിനു വാത്തലയില്ലതെ പോയ്‌!

നാളുകള്‍ നീങ്ങവെ വന്നിതു
ജീവന്‍തുടിപ്പവളുടെ ഉദരത്തില്‍;
കല്ലെറിഞ്ഞും കാര്‍ക്കിച്ചുതുപ്പിയും
മാലോകര്‍ നോവിച്ചവളെ
കൂടെ ഇരട്ടത്തലയന്റെയും
ആര്‍ത്തട്ടഹസവും മുഴങ്ങി കേള്‍ക്കുന്നു
സന്താപം സഹിക്കവയ്യാതെ
അമ്മതന്‍ പ്രാണന്‍
വീണു ലയിച്ചു വരുണന്‍ മടിത്തട്ടില്‍

പാതിവീര്‍ത്തൊരു വയറുമായി,
അവളേകയായി,
കഴുകന്‍ കണ്ണുകളപ്പോഴും
ചുറ്റിത്തിരിഞ്ഞു അവളിലെ
മാംസങ്ങള്‍ കൊത്തിവലിക്കാന്‍...
പെറ്റിട്ടൊരു കര്‍ണ്ണനെയവള്‍,
പക്ഷെയവളൊരു കുന്തിയായില്ല..

4 comments:

ചേട്ടായി said...

പെറ്റിട്ടൊരു കര്‍ണ്ണനെയവള്‍,
പക്ഷെ കുന്തിയായില്ല..

ശ്രീ said...

“പെറ്റിട്ടൊരു കര്‍ണ്ണനെയവള്‍,
പക്ഷെ കുന്തിയായില്ല...”

:)

ചേട്ടായി said...

നന്ദി ശ്രീ...

ചെറിയ തിരുത്തുണ്ട്, അതു തിരുത്തി..(തിരുത്താനാണെങ്കില്‍ മൊത്തം തിരുത്തണം)

പെറ്റിട്ടൊരു കര്‍ണ്ണനെയവള്‍,
പക്ഷെയവളൊരു കുന്തിയായില്ല..

ശ്രീ said...

അതു തിരുത്തിയില്ലായിരുന്നുവെങ്കിലും അതേ അര്‍‌ത്ഥം തന്നെ വരുമായിരുന്നു എന്നു തോന്നുന്നു.
(എനിക്കങ്ങനെയാണ്‍ തോന്നിയതു കേട്ടോ)
:)